Uncategorized
ഒടുവില്‍ അനിലിനു വിലക്ക്
വിപണിയ്ക്കു നിരക്കാത്ത ഇടപാടുകള്‍ നടത്തിയ അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ രണ്ടു കമ്പനികള്‍ക്കും സെബി വിലക്കേര്‍പ്പെടുത്തി.ഇതോടെ ഏറെ നാളായി വിപണിയില്‍ പുകഞ്ഞുകൊണ്ടിരുന്ന അവിഹിത ഇടപാടുകള്‍ക്ക് പരിഹാരമായി. റിലയന്‍സ് ഇന്‍ഫ്ര, ആര്‍.എന്‍.ആര്‍.എല്‍ എന്നീ ഓഹരികള്‍ക്കുള്ള വിലക്ക് അടുത്ത വര്‍ഷം അവസാനം വരെയുണ്ട്. അനില്‍ അംബാനിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ദ്വിതീയ ഓഹരിവിപണിയില്‍ പണമിറക്കുന്നതിനാണ് വിലക്ക്. കൂടാതെ തെറ്റായ ഇടപാടുകള്‍ക്കുള്ള പിഴയായി 50 കോടി രൂപ അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം വിലക്ക് മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ വിപണിയിലെ സാധാരണകാര്യങ്ങളെ ബാധിക്കില്ല.