പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി
ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്.
കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്.
പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ പെടാത്ത പണമുണ്ടെങ്കില്‍ ഞങ്ങള്‍ ഇരട്ടിപ്പിച്ചുതരാമെന്നാണ് വാഗ്ദാനം. ഇത്തരം ഗ്രൂപ്പുകള്‍ അംഗീകൃത സ്ഥാപനങ്ങളുടെ ഓഫിസുകളും ഇതിനായി തുറന്നുവയ്ക്കും. എക്കൗണ്ടിലേക്കുള്ള പണം ചെക്ക് മുഖേന നല്കിയാലും ആശ്വസിച്ചുനില്‍ക്കാന്‍ വരട്ടെ.. ഒരോ ട്രേഡിങിലും ആയിരങ്ങളാണ് ഇത്തരം സംഘങ്ങള്‍ക്കു കമ്മീഷനായി ലഭിക്കുന്നത്. തീര്‍ച്ചയായും കമ്മീഷന് ലഭിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ കൂടുതല്‍ ട്രേഡിങ് നടത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കേരളസംസ്ഥാനത്തിന്റെ ബജറ്റ് നീക്കിയിരിപ്പിനും മുകളിലുള്ള തുകയുമായി ട്രേഡിങിനെത്തുമ്പോള്‍ നമ്മുടെ ലക്ഷങ്ങള്‍ അതിനടിയില്‍ അമര്ന്നുപോവും. ഫോറക്സ് എക്കൗണ്ട് എടുക്കുന്നവര്‍ ട്രേഡിങ് സ്വയം ചെയ്യാനുള്ള സൗകര്യവും അറിവും ഉള്ളവരാവണം. പറ്റുമെങ്കില്‍ ഈ നിക്ഷേപമാര്‍ഗ്ഗത്തെ ഒഴിവാക്കുന്നതാണ് നല്ലത്.