ഞാന്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമോ?
ആദ്യം ചെയ്യേണ്ടത് നമ്മുടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും ലഭിക്കുന്ന വരുമാനമെന്താണെന്ന് തിരിച്ചറിയുകയാണ്. ശമ്പളം,ബിസിനസ്,ബാങ്കുകളില്‍ നിന്നോ ഓഹരികളില്‍ നിന്നോ ലഭിക്കുന്ന ലാഭം, വീട്, ഓഫിസ് വാടകയിനത്തിലോ ലഭിക്കുന്ന വരുമാനം തുടങ്ങി നിങ്ങളുടെ കൈയിലേക്ക് എത്തുന്ന എല്ലാ പണത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കണം.
ഇനി തയ്യാറാക്കേണ്ടത് നിങ്ങളുടെ ഒരു മാസത്തെ ചെലവുകളും അടവുകളുടെയും ലിസ്റ്റാണ്. ഈ ലിസ്റ്റില്‍ നിന്ന് നികുതിയിളവുകള്‍ ലഭിക്കുന്ന തുകകള്‍(ഇന്‍ഷുറന്‍സ്, ഹോം ലോണുകളുടെ പലിശ തുടങ്ങിയവ) കുറയ്ക്കണം.
ഇങ്ങനെ കുറച്ചുകിട്ടുന്ന തുക ആദ്യം പറഞ്ഞ വരുമാനത്തില്‍(ഗ്രോസ് ടോട്ടല്‍ ഇന്‍കം) നിന്ന് കുറയ്ക്കണം. അതിലധികം ഇന്‍ഷുറന്‍സോ ലോണ്‍ പലിശയോ ഉണ്ടെങ്കില്‍ കാര്യമില്ല.
ഉദാഹരണത്തിന് 25000 രൂപ പ്രതിമാസം ടാക്‌സ് അടയ്‌ക്കേണ്ട ഒരാള്‍ക്ക് ആ പണം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. അതിനുപകരം നികുതിയിളവ് ലഭിക്കുന്ന ഏതെങ്കിലും ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ നഷ്ടം ഭാവിയിലെ നേട്ടമാക്കി മാറ്റാന്‍ സാധിക്കും.