മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
സെന്‍സെക്സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ഓഹരി സൂചിക അവസാന അരമണിക്കൂറിനുള്ളില്‍ തിരിച്ചുവരികയായിരുന്നു.
മരുന്നു കമ്പനിയായ സിപ്ലയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 1.74 ശതമാനം വര്‍ധനവാണ് സിപ്ല ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത്. മെറ്റല്‍ മേഖലയിലുണ്ടായ അനുകൂല തരംഗത്തിന്റെ ഗുണം കിട്ടിയ ഹിന്‍ഡാല്‍കോയുടെ ഓഹരി മൂല്യം 2.8 അധികരിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളും നേട്ടമുണ്ടാക്കി.
കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോളം ഇന്നും ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. 3.48 ശതമാനം ഇടിവോടെ 626.95ലാണ് ഇന്ന് ക്ലോസ് ചെയ്തത്. എം ആന്റ് എം, ജെ.പി അസോസിയേറ്റ്സ്, ടാറ്റാ മോട്ടോഴ്സ്, ഒ.എന്‍.ജി.സി എന്നിവയാണ് ഇന്ന് തിരിച്ചടിയേറ്റ മറ്റു പ്രമുഖ കമ്പനികള്‍.
ഇന്നത്തെ വിപണി വിലയിരുത്തുമ്പോള്‍ ദീര്‍ഘകാല നിക്ഷേപം ഉദ്ദേശിക്കാത്ത ഓഹരികള്‍ 20-25 ശതമാനം ലാഭത്തില്‍ വിറ്റൊഴിക്കുന്നതാണ് ബുദ്ധി. വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഫണ്ടൊഴുക്കുന്നത് തുടരുന്നുണ്ടെങ്കിലും ചൈനയും ബ്രസീലും ഇന്ത്യയേക്കാള്‍ മികച്ച ലക്ഷ്യസ്ഥാനങ്ങളാവുമെന്ന റിപോര്‍ട്ടുകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. Temlleto Asset Management company managing Direction മാര്‍ക് മോബിയസിന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യന്‍ വിപണി ഒരു വലിയ തിരുത്തലിനെ അഭിമുഖീകരിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നാണ്.
എന്നാല്‍ ഈ തിരുത്തല്‍ താല്‍ക്കാലികം മാത്രമാണെന്നാണ് sharekhanലെ രോഹിത് ശ്രീവാസ്തവിന്റെ അഭിപ്രായം. നിഫ്റ്റി 6000-5950 എന്ന ലെവല്‍ വരെ തിരുത്തലിനു വിധേയമായി വീണ്ടും മുന്നോട്ടുകുതിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
രണ്ടാം പാദ സാമ്പത്തിക അവലോക റിപോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുന്നതും വിപണിയില്‍ തരംഗങ്ങളുണ്ടാക്കുമെന്ന് സി.എന്‍.ബി.സിയുടെ ആദിത്യ നാരായണ്‍ പറയുന്നു. വിപ്രോ, യെസ് ബാങ്ക്, അശോക് ലെയ്ലന്റ്, ടാറ്റാ മോട്ടോഴ്സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, റില്‍ പോലുള്ള ഓഹരികളുടെ പ്രകടനത്തില്‍ റിപോര്‍ട്ടുകള്‍ നിര്‍ണായകമാവും. കേന്ദ്രസര്‍ക്കാറിന്റെ ചില രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ വിപണിയില്‍ ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ടെന്ന് സി.എല്‍.എസ്.എയുടെ പ്രതിനിധി ക്രിസ് വുഡ് അഭിപ്രായപ്പെട്ടു. ഇതില്‍ പലതും വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുനിര്‍ത്തുന്നതാണ്. ഉദാഹരണത്തിന് വിദേശനിക്ഷേപസ്ഥാപനങ്ങളുടെ പണമൊഴുക്കിനെ സെബി നിയന്ത്രിക്കാന്‍ പോവുന്നുവെന്ന റിപോര്‍ട്ടുകള്‍ വിപണിയില്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാക്കി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാങ്ങാവുന്ന ഓഹരികള്‍:
ഇന്ത്യന്‍ ബാങ്ക്: ഇന്ന് ഏകദേശം 10.20 രൂപയോളം ഇടിഞ്ഞ ഈ ഓഹരിയില്‍ പണം നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതാണ്. കാരണം ഈ ബാക്കിന്റെ ഓഹരികളില്‍ ചില കൈമാറ്റങ്ങള്‍ നടക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ സജീവമാണ്. 324 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ഇപ്പോഴത്തെ വില: 299.95.
indusind bank: ഇന്ന് 279.45ല്‍ ക്ലോസ് ചെയ്ത ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്.298 എന്ന ടാര്‍ജറ്റിലും surya roshni(ഇപ്പോള്‍ 113) 140 എന്ന ടാര്‍ജറ്റിലും വാങ്ങി സൂക്ഷിക്കാവുന്നത്.