Uncategorized

നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള അനുകൂല ഘടകം ഒരുക്കിയിരുന്നു. പക്ഷേ, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാവാനിടയുണ്ടെന്ന വാര്‍ത്ത വിപണിയ്ക്ക് ഒരു പരിധി വരെ തിരിച്ചടിയായി.
മെറ്റല്‍, റിയാലിറ്റി, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍, പവര്‍ സ്റ്റോക്ക് ഓഹരികളിലാണ് ഇന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്.
ഡിഷ് ടിവി ഇന്ത്യ, ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ്, അംബുജാ സിമന്റ്‌സ്,എംഫസിസ്, എം ആന്റ് എം ഫിന്‍സര്‍വിസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
സ്റ്റീല്‍ അഥോറിറ്റി, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, റൂറല്‍ ഇലക്ട്രി.ക്കല്‍സ് കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, എ.ബി.ജി ഷിപ്പ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, റാന്‍ബാക്‌സി, തോമസ് കുക്ക്, അരേവ ടി ആന്റ് ഡി, ടാറ്റാ മോട്ടോര്‍സ്, ഓണ്‍ മൊബൈല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്.