Uncategorized

നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് ഫ്ളാറ്റ്‌

മുംബൈ: തുടക്കത്തിലെ നേട്ടം അവസാന ഒരു മണിക്കൂറിലെ ലാഭമെടുക്കലില്‍ കുത്തിയൊലിച്ചുപോയപ്പോള്‍ വിപണിയുടെ ക്ലോസിങ് ഫ് ളാറ്റ്‌. ഏഷ്യന്‍ വിപണികളെല്ലാം തന്നെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍മാര്‍ക്കറ്റിന്റെയും നിയന്ത്രണം രാവിലെ തന്നെ കാളക്കൂറ്റന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ നെഗറ്റീവ് സ്വഭാവം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം വിറ്റൊഴിവാക്കല്‍ വര്‍ധിച്ചതോടെ സൂചികകള്‍ താഴേക്കിറങ്ങാന്‍ തുടങ്ങി.
75 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന ആരംഭിച്ച സെന്‍സെക്‌സ് ഉച്ചയ്ക്കുമുമ്പ് 20217.86 പോയിന്റുവരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 19981.31 പോയിന്റിലെത്തി. അതേ സമയനം നിഫ്റ്റി 6069.45 പോയി 0.55 പോയിന്റ് നഷ്ടത്തില്‍ 5992.25ലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍ ഓഹരികള്‍ ദിവസം മുഴുവന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പന തിരക്കില്‍ ബാങ്കിങ്, പൊതുമേഖലാ, എഫ്.എം.സി.ജി, റിയാലിറ്റി, കണ്‍സ്യൂമര്‍ ഓഹരികള്‍ക്ക് വന്‍തിരിച്ചടി നേരിട്ടു. റിയോ ടിന്റോ ഗ്രൂപ്പിന്റെ ടേക്ക് ഓവര്‍ പ്രൊപ്പോസല്‍ ടാറ്റാ സ്റ്റീല്‍ ഓഹരികളുടെ മൂല്യത്തില്‍ 3.4 ശതമാനം വര്‍ധനവ് നല്‍കി.
കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തെ നേരിടുന്ന വെല്‍സ്പണ്‍ കോര്‍പാണ് ഇന്ന് ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. ജെ.എസ്.ഡബ്ല്യു, ഹാവെല്‍സ് ഇന്ത്യ, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ് എന്നീ കമ്പനികളും നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. കനറാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ജെയ്പീ ഇന്‍ഫ്രാടെക്, ബാങ്ക് ഓഫ് ഇന്ത്യ, ഒറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കാര്യമായ ക്ഷീണം പറ്റി.
നിര്‍ണായകമായ സപ്പോര്‍ട്ടിങ് ലെവലിനു താഴെ വിപണി ക്ലോസ് ചെയ്തത് അല്‍പ്പം ഗൗരവത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പക്ഷേ, അവസാനമിനിറ്റില്‍ നഷ്ടം നികത്താന്‍ നടത്തിയ ശ്രമങ്ങളിലാണ് അവരുടെ പ്രതീക്ഷ. വിപണിയില്‍ വരുന്ന കുറച്ചുദിവസം കൂടി പെട്ടെന്നുള്ള ഉയര്‍ച്ച,താഴ്ചകള്‍ ഉണ്ടാവും. പക്ഷേ, ഈ മാസം പകുതിയോടെ വിപണി ബുള്ളിഷ് ട്രെന്‍ഡിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നത്- എയ്ഞ്ചല്‍ ബ്രോക്കിങിലെ ശാര്‍ദുല്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
നിഫ്റ്റി കുറച്ചുകാലം കൂടി 5900-6100 റേഞ്ചില്‍ കളിയ്ക്കാനുള്ള സാധ്യതയുണ്ട്-ക്വാന്റ് റിസര്‍ച്ചിലെ ആനന്ദ് അറിയിച്ചു.
ബാങ്കിങ് മേഖലയിലെ തകര്‍ച്ച വാങ്ങാനുള്ള ഒരവസരമായി കരുതണം- ജെ വി കാപ്പിറ്റലിന്റെ അഷിത് സൂരി നിര്‍ദ്ദേശിച്ചു.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ മോട്ടോഴ്‌സ്, ത്രിവേണി എന്‍ജിനീയറിങ്, പൊളാരിസ് സോഫ്റ്റ്‌വെയര്‍, എച്ച്.യു.എല്‍, സിപ്ല, അപോളോ ടയേഴ്‌സ്, സി.ഇ.എ.ടി, അരേവ ടി ആന്റ് ഡി, നവിന്‍ ഫ്‌ളോറിന