ഫേസ്ബുക്ക് fb.com സ്വന്തമാക്കി
ഗൂഗിള്‍-ഫേസ് ബുക്ക് പോരാട്ടം ഇനിയും മുറുകുമെന്നുറപ്പായി. സോഷ്യല്‍ കമ്യൂണിറ്റി മേഖലയിലെ മുടിചൂടാമന്നന്മാരായ ഫേസ്ബുക്ക് ഇമെയില്‍ സേവനവുമായി രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. fb.com എന്ന ഡൊമെയ്ന്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത് ഇതിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഫാം ബ്യൂറോയുടെ കൈവശമുണ്ടായിരുന്ന ഡൊമെയ്ന്‍ സപ്തംബറില്‍ തന്നെ വില്‍പ്പനയായിരുന്നെങ്കിലും ആരാണ് വാങ്ങിയതെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ. ജീവനക്കാരെ ബന്ധിപ്പിക്കുന്ന ഒരു ഇമെയില്‍ സേവനം ഒരുക്കുന്നതിനാണ് ഇത് സ്വന്തമാക്കിയതെന്നാണ് ഫേസ് ബുക്ക് നല്‍കുന്ന വിശദീകരണം. ഇമെയില്‍ പോലെ ഉപയോഗിക്കാവുന്ന ഒരു സംവിധാനം കൊണ്ടു വരുമെന്ന സൂചന ഫേസ് ബുക്ക് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഫേസ് ബുക്കിനു സമാനമായി googleme പോലൊരു പ്ലാറ്റ്‌ഫോം ഒരുക്കുന്ന തിരക്കിലാണ് ഗൂഗിള്‍ ഇപ്പോള്‍.