ബാങ്കിങ് സ്‌റ്റോക്കുകള്‍ വീണു, വിപണി നഷ്ടത്തില്‍
മുംബൈ: ബാങ്കിങ്, റിയാലിറ്റി ഓഹരികളിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വരുന്ന കുറച്ചുദിവസങ്ങള്‍ കൂടി വിപണി സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഷോര്‍ട്ട്‌സെല്ലിങിനു ശ്രമിച്ചത് വിപണിയെ ഏറെ കയറ്റിറക്കങ്ങളിലേക്ക് നയിച്ചു. അവസാന സെഷനില്‍ രണ്ടോ മൂന്നോ തവണ വിപണി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 200 പോയിന്റിനിടെയുള്ള ഈ കളിയ്‌ക്കൊടുവില്‍ നിഫ്റ്റി 15.70 നഷ്ടത്തില്‍ 5976.55ലും സെന്‍സെക്‌സ് 46.67 പോയിന്റ് കുറഞ്ഞ് 19934.64ലുമാണ് ക്ലോസ് ചെയ്തത്.
ചൈന ഈയാഴ്ച റേറ്റുകള്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളും തിരിച്ചടിയായി.
മുന്നോട്ടുള്ള കുതിപ്പിനായി വിപണി പരിശ്രമിക്കുകയാണ്. വരും ദിവസങ്ങള്‍ 5920-6050 റേഞ്ചിലായിരിക്കും-കൊടാക് സെക്യൂരിറ്റീസിന്റെ ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബാങ്ക് സ്റ്റോക്കുകള്‍ നഷ്ടത്തിലേക്ക് വീഴുന്നത്. മേഖല മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാണ്. ലിക്വിഡിറ്റിയെ കുറിച്ചുള്ള ആശങ്കയാണ് ഇതിനു പ്രധാനകാരണം. കൂടുതല്‍ ഫണ്ട് സ്വന്തമാക്കുന്നതിനായി ബാങ്കുകള്‍ പലിശ കൂട്ടാനും ഡിപ്പോസിറ്റ് റേറ്റുകള്‍ വര്‍ധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. യൂനിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് ഓഹരികള്‍ ഇന്ന് നാലുമുതല്‍ അഞ്ചുശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് 3.50 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.96 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 1.39ശതമാനവും ഇടിഞ്ഞു.
റിയാലിറ്റി സ്റ്റോക്കുകളെ പരിശോധിക്കുകയാണെങ്കില്‍ 0.93 ശതമാനമാണ് നഷ്ടം. ഡി.എല്‍.എഫ് മൂല്യത്തില്‍ 2.95 ശതമാനം കുറവുണ്ടായി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്,എഫ്.എം.സി.ജി ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം ഓയില്‍-ഗ്യാസ് സ്‌ക്രിപ്റ്റുകള്‍ ഇന്ന് 0.91 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
യുഫ്‌ളെക്‌സ് കമ്പനിയുടെ ഓഹരിയില്‍ ഇന്നു 20 ശതമാനത്തിന്റെ ഇടിവുണ്ടായി. കമ്പനിയുടെ ചെയര്‍മാന്‍ അശോക് ചതുര്‍വേദി ഒരു ഭൂമിയിടപാടില്‍ പെട്ട് ജയില്‍ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടതാണ് കാരണം.
പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, യൂനിടെക്, ജെയിന്‍ ഇറിഗേഷന്‍, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.
അതേ സമയം നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ അലഹാബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഒറിയന്റല്‍ ബാങ്ക്, എസ്.ജെ.വി.എന്‍ ലിമിറ്റഡ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചറാണ് മുന്നിലുള്ളത്.
വാങ്ങാവുന്ന ഓഹരികള്‍: ഗുജറാത് ഫ്‌ളൂറോകെമിക്കല്‍സ്, സിന്‍ഡിക്കേറ്റ് ബാങ്ക്, റാന്‍ബാക്‌സി ലബോറട്ടറീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഫെഡറല്‍ ബാങ്ക്, കെയിന്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, അബാന്‍, വിപ്രോ,