Uncategorized
റിസര്‍വ് ബാങ്ക് നയം:,സെന്‍സെക്‌സ് 19000നു താഴെ
മുംബൈ: മികച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു വില്‍പ്പന ആരംഭിച്ചത്. ആഗോളവിപണികള്‍ അനുകൂലമായതിനാല്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ സാമ്പത്തിക അവലോകനറിപോര്‍ട്ട് പുറത്തുവന്നപ്പോഴും ഈ കുതിപ്പിനു മാറ്റമുണ്ടായില്ല. കാരണം റിപോ, റിവേഴ്‌സ് റിപോ നിരക്കുകളില്‍ .25 ശതമാനം വ്യത്യാസം വരുത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ പണപ്പെരുപ്പം മാര്‍ച്ചോടെ 7 ശതമാനത്തിലെത്തിക്കാന്‍ കൂടുതല്‍ നിരക്ക് വര്‍ധനവ് ആവശ്യമെങ്കില്‍ അതിനും അമാന്തിക്കില്ലെന്ന കേന്ദ്രബാങ്കിന്റെ തീരുമാനം വിപണിയെ പ്രതികൂലമായി ബാധിച്ചു. വിശദമായ റിപോര്‍ട്ട് പുറത്തുവരുന്നതിനനുസരിച്ച് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായി. സെന്‍സെക്‌സ് 181.83 പോയിന്റ് നഷ്ടത്തില്‍ 18969.45ലും നിഫ്റ്റി 55.85 പോയിന്റ് കുറഞ്ഞ് 5687.40ലും വില്‍പ്പന അവസാനിപ്പിച്ചു.
ബാങ്കിങ് മേഖല 2.3 ശതമാനവും എഫ്.എം.സി.ജി 1.8 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഇതോടെ കേന്ദ്രബാങ്കില്‍ നിന്ന് മറ്റുബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കായ റിപോ നിരക്ക് 6.5 ശതമാനവും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിനു നല്‍കുന്ന റിവേഴ്‌സ് റിപോ 5.50 ശതമാനവുമായി മാറി. അതേ സമയം ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിരക്കുവര്‍ധിച്ചതോടെ വാഹന, ഭവന വായ്പാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവും.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ജെയ്പീ ഇന്‍ഫ്രാടെക്, ഐ.സി.ഐ.സി.ഐ, റൂറല്‍ ഇലക്ട്രോണിക്‌സ്, ലാന്‍കോ ഇന്‍ഫ്രാടെക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ടി.വി.എസ് മോട്ടോഴ്‌സ്, പവര്‍ ഫിനാന്‍സ്, യൂനിടെക്, ഡോ റെഡ്ഡീസ് ലാബ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.
അതേ സമയം ഭാരത് പെട്രോളിയം, മദര്‍സണ്‍ സുമി സിസ്റ്റംസ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, ഐഡിയ, ഐ.എല്‍.എഫ്.എസ് ഓഹരികള്‍ ഇന്നു മികച്ച നേട്ടമുണ്ടാക്കി.
വാങ്ങാവുന്ന ഓഹരികള്‍: യൂനിടെക് ഫോസ്ഫറസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അശോക് ലെയ്‌ലന്റ്, ഗ്ലെന്‍മാര്‍ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോനെറ്റ ് എല്‍.എന്‍.ജി, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, രേണുകാ ഷുഗേഴ്‌സ്, ഇന്‍ഫോസിസ്