ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
അന്യ സംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്സ് അടയ്ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്.