മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു രാവിലെ നിക്ഷേപകര്‍ ലാഭക്കൊയ്ത്തിനിറങ്ങിയതോടെ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി.
പക്ഷേ, എഫ്.എം.സി.ജി, റിയാലിറ്റി, ഐ.ടി, മെറ്റല്‍ ഓഹരികള്‍ വാങ്ങാന്‍ ഒരു കൂട്ടം നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളില്‍ നിന്ന് വിപണി ഉയര്‍ത്തെഴുന്നേറ്റു. സെന്‍സെക്‌സ് 80.10 പോയിന്റ് വര്‍ധിച്ച് 20932.48ലും നിഫ്റ്റി 28.35 പോയിന്റുയര്‍ന്ന് 6301.55ലും വില്‍പ്പന അവസാനിപ്പിച്ചു.
കോള്‍ ഇന്ത്യ ഐ.പി.ഒ സമയത്ത് ഉണ്ടായതിനു സമാനമായ ഒരു ഫണ്ട് ഔട്ട് ഫ്‌ളോയ്ക്ക് വിപണിയില്‍ സാധ്യത തെളിയുന്നുണ്ട്. പവര്‍ ഗ്രിഡ് എഫ്.പി.ഒ വാങ്ങുന്നതിനായി ഓഹരികള്‍ മികച്ച ലാഭത്തില്‍ വിറ്റൊഴിവാക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. ദ്വിതീയ മാര്‍ക്കറ്റിലെത്തിയ കോള്‍ഇന്ത്യ പോലുള്ള ഓഹരികളുടെ പ്രകടനം ഈ തീരുമാനത്തിന് ആക്കം കൂട്ടും.
ജെറ്റ് എയര്‍വേയ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, കോള്‍ഗേറ്റ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, പെട്രോനെറ്റ് എല്‍.എന്‍.ജി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കഴിഞ്ഞ കുറെ ദിവസമായി മികച്ച പ്രകടനം നടത്തുന്ന എസ്.ബി.ഐയ്ക്ക് ഇന്ന് നഷ്ടത്തിന്റെ ദിവസമായിരുന്നു. ഐ.ഡി.എഫ്.സി, patni computers, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലും ഇടിവ് തട്ടി.
വാങ്ങാവുന്ന ഓഹരികള്‍:
ഐ.എഫ്.സി.ഐ, പ്രൊവോഗ്, ഡിഷ് ടിവി, എംകോ, സത്യം കംപ്യൂട്ടേഴ്‌സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്.
നാളെ ഫലം പ്രഖ്യാപിക്കുന്ന പ്രമുഖ കമ്പനികള്‍:
Vardhman Industries
State Trading Corporation of India
Sonata Software
Sahara Housingfina Corporation
Ruchi Infrastructure
Ruchi Soya Industries
Provogue (India)
Hanung Toys and Textiles
DLF
Bharat Petroleum Corporation
Bharti Airtel