സെന്‍സെക്‌സില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും സപ്പോര്‍ട്ടീവ് തടയണകളെല്ലാം തട്ടിതകര്‍ത്ത് താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയില്‍ 454.12 പോയിന്റിന്റെയും ദേശീയ സൂചികയില്‍ 137.20 പോയിന്റിന്റെയും ഇടിവാണ് ഇന്നു ഒറ്റ ദിവസം കൊണ്ടുണ്ടായത്. സെന്‍സെക്: 19242.36, നിഫ്റ്റി: 5766.50
വിദേശഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിക്കപ്പെടുമെന്ന ആശങ്ക, ചില സ്‌ക്രിപ്റ്റുകളുടെ വില്‍പ്പനയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍, മൊബൈല്‍ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത്, തുടര്‍ച്ചയായ തിരിച്ചടിയില്‍ മാര്‍ജിന്‍ നഷ്ടമാവുന്നത് എന്നിവയാണ് തകര്‍ച്ചയെ വിലയിരുത്തുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്.
വില്‍പ്പന ഇനിയും തുടരാനാണ് സാധ്യത. പ്രധാനപ്പെട്ട ഓഹരികളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ലെവലുകളെല്ലാം പഴങ്കഥയായി കഴിഞ്ഞു. വിപണി തിരിച്ചുവരാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടിയെടുക്കും. ഈ പശ്ചാത്തലത്തില്‍ ദീര്‍ഘനിക്ഷേപത്തിന് താല്‍പ്പര്യമില്ലാത്ത ചെറുകിട നിക്ഷേപകര്‍ വിറ്റൊഴിയാനാണ് സാധ്യത. വില്‍പ്പന സമ്മര്‍ദ്ദത്തെ കൂടാതെ ഭക്ഷ്യസാധനങ്ങളിലുണ്ടായ വിലവര്‍ധനവും വിപണിയെ സ്വാധീനിച്ചു. ഇപ്പോഴത്തെ സ്ഥിതി വച്ച് 5400 വരെ നിഫ്റ്റി താഴേക്കു വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. പക്ഷേ, ഈ തളര്‍ച്ചയ്ക്ക് കുറച്ചുദിവസം കൂടിയേ ആയുസുള്ളൂവെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ന് ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദ് ഓയില്‍ കോര്‍പ്പറേഷന്‍, പാന്റലൂണ്‍ റീട്ടെയില്‍, യൂകോ ബാങ്ക്, ഡിഷ് ടിവി, രാഷ്ട്രീയ കെമിക്കല്‍സ് ഓഹരികള്‍ക്കാണ് ഇന്നു ഏറ്റവും നഷ്ടമുണ്ടായത്. അതിനിടെ പുതിയ സാമ്പത്തിക അവലോകന റിപോര്‍ട്ടില്‍ കരുതല്‍ ധനാനുപാതത്തില്‍ ഒരു ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് ബാങ്കുകള്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ലിക്വിഡിറ്റ് പൊസിഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നീങ്ങുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, മണപ്പുറം ഫിനാന്‍സ്, സെസാ ഗോവ, ടി.സി.എസ്, സണ്‍ ഫാര്‍മ,