Uncategorized

സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു.
ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് ചുവപ്പിലേക്കിറങ്ങാന്‍ തുടങ്ങി.
വാച്ച്, ജ്വല്ലറി, സണ്‍ഗ്ലാസ് മേഖലയിലെ പ്രമുഖ കമ്പനിയായ ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ ദിവസം കൊണ്ട് 326.95 രൂപയുടെ അധികമൂല്യത്തോടെ 4149.85ലാണ് വില്‍പ്പന അവസാനിച്ചത്. ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, സണ്‍ ടി വി നെറ്റ് വര്‍ക്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം തൊട്ടുമുമ്പത്തെ ദിവസം നേട്ടമുണ്ടാക്കിയ കമ്പനികള്‍ക്കെല്ലാം ഇന്ന് തിരിച്ചടിയേറ്റു.
കോള്‍ഗേറ്റ്, നെസ്‌ലെ ഇന്ത്യ, അംബുജാ സിമന്റ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, തെര്‍മാക്‌സ് ലിമിറ്ററ്റ് കമ്പനികളുടെ ഓഹരികളാണ് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ മുന്നിലുള്ളത്.
നാളെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന ഓഹരികളില്‍ aarti industries, ആന്ധ്ര, സിമന്റ്, അപ്പോളോ ടയേഴ്‌സ്, ഭാരതി ഷിപ്പ്‌യാര്‍ഡ്, സിപ്ല,ഗുജറാത്ത് എന്‍ ആര്‍.ഇ കോക്ക്, precision pipes, റാന്‍ബാക്‌സി ലാബ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നിവയുടെ പ്രകടനം നിര്‍ണായകമാണ്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: പോളാരിസ്, യൂനിടെക്, അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, ഐ.ഡി.എഫ്.സി, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്,

സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു
മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് ചുവപ്പിലേക്കിറങ്ങാന്‍ തുടങ്ങി.വാച്ച്, ജ്വല്ലറി, സണ്‍ഗ്ലാസ് മേഖലയിലെ പ്രമുഖ കമ്പനിയായ ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ ദിവസം കൊണ്ട് 326.95 രൂപയുടെ അധികമൂല്യത്തോടെ 4149.85ലാണ് വില്‍പ്പന അവസാനിച്ചത്. ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, സണ്‍ ടി വി നെറ്റ് വര്‍ക്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം തൊട്ടുമുമ്പത്തെ ദിവസം നേട്ടമുണ്ടാക്കിയ കമ്പനികള്‍ക്കെല്ലാം ഇന്ന് തിരിച്ചടിയേറ്റു.കോള്‍ഗേറ്റ്, നെസ്‌ലെ ഇന്ത്യ, അംബുജാ സിമന്റ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, തെര്‍മാക്‌സ് ലിമിറ്ററ്റ് കമ്പനികളുടെ ഓഹരികളാണ് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ മുന്നിലുള്ളത്.നാളെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന ഓഹരികളില്‍ aarti industries, ആന്ധ്ര, സിമന്റ്, അപ്പോളോ ടയേഴ്‌സ്, ഭാരതി ഷിപ്പ്‌യാര്‍ഡ്, സിപ്ല,ഗുജറാത്ത് എന്‍ ആര്‍.ഇ കോക്ക്, precision pipes, റാന്‍ബാക്‌സി ലാബ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നിവയുടെ പ്രകടനം നിര്‍ണായകമാണ്.നാളെ വാങ്ങാവുന്ന ഓഹരികള്‍: പോളാരിസ്, യൂനിടെക്, അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, ഐ.ഡി.എഫ്.സി, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്,