10-10-10ന്റെ പൊടിപൂരം


ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്.
വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലെയും രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ക്ക് ഇന്ന് അധിക ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയയിലും വിവാഹത്തിനായി ഏറെ ആളുകള്‍ രജിസ്റ്റര്‍ ഓഫിസുകളില്‍ എത്തി തുടങ്ങിയതായി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് പോലുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂമറോളജിസ്റ്റുകള്‍ പറയുന്നത്
ന്യൂമറോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ 100 വര്‍ഷത്തിലൊരിക്കല്‍ വരുന്ന അസുലഭ മൂഹൂര്‍ത്തമാണ്. 10 എന്നത് അറിവിന്റെ, നിറവിന്റെ അക്കമാണ്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള എല്ലാ അക്കങ്ങളുടെയും സത്ത അതിലുണ്ട്. ഈ തിയ്യതിയില്‍ 10 മൂന്നു തവണയാണ് വരുന്നത്. പുതിയ ദിശാബോധം, മുന്നേറാനുള്ള പുതിയ ഊര്‍ജം, പുനര്‍ജന്മം എന്നിവയെല്ലാം ഇത്  പ്രദാനം ചെയ്യും-ന്യൂമറോളജിസ്റ്റായ സോണിയാ റൂസി അഭിപ്രായപ്പെട്ടു.

ഡേറ്റ് ഓഫ് ബെര്‍ത്ത്

കുട്ടികളുടെ ജനനതിയ്യതി ഈ ഭാഗ്യദിവസത്തിലാവുന്നതിനുവേണ്ടി ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലെ ആശുപത്രികളില്‍ ഇന്ന് സിസേറിയന്റെ തിരക്കാണ്. ദുബൈ സിറ്റി ആശുപത്രിയില്‍ ഇന്നേക്ക് മാറ്റിവച്ച് 10 സിസേറിയന്‍ കേസുകളുണ്ട്.

സ്‌നേഹം പറയാന്‍

നിങ്ങളുടെ സ്‌നേഹം അറിയിക്കാന്‍ പറ്റിയ ഭാഗ്യദിവസം കൂടിയാണ് ഇന്ന്.

വണ്‍ ഡേ ഓണ്‍ എര്‍ത്ത്
ദ ക്രിയേറ്റിവ് വിഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, അമേരിക്കന്‍ റെഡ് ക്രോസ്, ഒക്‌സ്ഫാം, യു.എന്‍ എന്നീ സംഘടനകളുടെ സഹായത്തോടെ വണ്‍ ഡേ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഇന്ന് ഡോക്യുമെന്ററി തയ്യാറാക്കുന്നു. ലോകത്തിന്റെ കഥപറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരമണിത്. കാലാവസ്ഥ വ്യതിയാനത്തിനെതിരേ നിരവധി ബോധവല്‍ക്കരണപരിപാടികളും ഈ ദിവസം ആസൂത്രണം ചെയ്തിട്ടുണ്ട്.
http://www.onedayonearth.org/

One Day on Earth – Original Trailer from One Day On Earth on Vimeo.

വൈറസ് ആക്രമണം

ചില ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വൈറസ് ആക്രമണം ഉണ്ടാവാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ സാങ്കേതികവിദഗ്ധര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.