സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍
ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്. എങ്ങനെ വാങ്ങാം? ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്. ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ അഞ്ചു മുതല്‍…