വിപണി വീണ്ടും കുതിപ്പില്‍
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരാഴ്ചയാണ് കടന്നുപോയത്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ലക്ഷ്യം കിട്ടാതെ മുന്നോട്ടുപാഞ്ഞ വിപണിയ്ക്ക് ഫലപ്രദമായ തിരുത്തലുകളിലൂടെ കൂടുതല്‍ കൃത്യത സമ്മാനിക്കാന്‍ ഈ വാരത്തിനു സാധിച്ചു. ഒട്ടുമിക്ക മേഖലയിലെ വാങ്ങല്‍ ശക്തമായിരുന്നെങ്കിലും ഓട്ടോ, ടെലികോം, ഫിനാന്‍ഷ്യല്‍,എഫ്.എം.സി.ജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുവന്ന സെന്‍സെക്‌സ്(sensex)184.17 പോയിന്റ് ലാഭത്തില്‍ 20045.18ലും നിഫ്റ്റി(nifty) 58.75 നേട്ടത്തില്‍ 60.18.30ലും ക്ലോസ് ചെയ്തു. idfc, dlf ltd, Federal Bank, Everest Kanto, Central Bank ഓഹരികളാണ് ഇന്ന് ഏറ്റവുമധികം…