സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം
മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി…