പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. 1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം…