സെന്‍സെക്‌സ് 68 പോയിന്റ് ഇടിഞ്ഞു
മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. എന്നാല്‍ എഫ്.എം.സി.ജി, ബാങ്കിങ്, മെറ്റല്‍ മേഖലകള്‍ക്ക്…