തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു
മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ഓഹരി സൂചിക അവസാന അരമണിക്കൂറിനുള്ളില്‍…