നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സില്‍ 90 പോയിന്റ് നേട്ടം
മുംബൈ: കഴിഞ്ഞ വാരം കാര്യമായ ഇടിവ് പ്രകടമായതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെ ഇന്ന് വിപണി നോക്കി കണ്ടത്. അതുകൊണ്ടു തന്നെ ഇന്ന് സെന്‍സെക്‌സിലും നിഫ്റ്റിയിലും സപ്പോര്‍ട്ടീവ് ലെവല്‍ കേന്ദ്രീകരിച്ചുള്ള വ്യാപരമാണ് നടന്നത്. വലിയ സ്റ്റോക്കുകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ലെങ്കിലും സ്‌മോള്‍, മിഡ്കാപ് ഓഹരികള്‍ മോശമല്ലാത്ത നേട്ടം സ്വന്തമാക്കി. മെറ്റല്‍, ഓട്ടോമൊബൈല്‍ മേഖലയിലാണ് ഈ നേട്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ബി.എസ്.സി 89.63 പോയിന്റ് നേട്ടത്തോടെ 20339.89ലും നിഫ്റ്റി 32.40 പോയിന്റ് മികവോടെ 6135.85ലും വില്‍പ്പന അവസാനിപ്പിച്ചു. തുടക്കം മുതല്‍ മികച്ച കുതിപ്പാണ് സെന്‍സെക്‌സും നിഫ്റ്റിയും കാഴ്ചവച്ചത്.…