ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം. തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 പോയിന്റ് നേട്ടത്തില്‍ 20687.88ലും നിഫ്റ്റി…