വിപണിയില്‍ നാടകീയരംഗങ്ങള്‍;നേട്ടത്തോടെ ക്ലോസിങ്
മുംബൈ: ഇന്ത്യന്‍ വിപണിയിലെ രസകരമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ദിവസത്തിലെ അധികസമയവും നഷ്ടം മാത്രം രേഖപ്പെടുത്തിയ വിപണി ക്ലോസിങിന് തൊട്ടുമുമ്പ് തീര്‍ത്തും നാടകീയമായി തിരിച്ചുവരികയായിരുന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ തിരിച്ചുവരവിന് പിന്തുണ നല്‍കുന്ന യാതൊന്നും ആഗോളവിപണിയില്‍ നിന്നു ലഭിച്ചില്ലെന്നതാണ്. ഇന്നത്തെ ദിവസത്തിന് മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെത്തിയ ദിവസമായിരുന്നു ഇന്ന്. കൂടാതെ 9 മുതല്‍ 9.15 വരെയുള്ള പ്രീ മാര്‍ക്കറ്റ് സെഷന്റെയും തുടക്കം ഇന്നായിരുന്നു. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം സെന്‍സെസ്‌ക്‌സ് 20000ല്‍ താഴെയും നിഫ്റ്റി…