Daily Archives : October 22, 2010

എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി


ഒരു പക്ഷേ, നിങ്ങളെല്ലാം സ്ലേറ്റിനെ കുറിച്ച് ഇതിനകം മറന്നു കഴിഞ്ഞിരിക്കും. കാരണം ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇന്ന് സ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എച്ച്.പി സ്ലേറ്റിനെ അങ്ങനെ മറക്കാന്‍ തയ്യാറല്ല. എച്ച്.പി സ്ലേറ്റ് 500 എന്ന പേരില്‍ ഒരു അടി പൊളി സ്ലേറ്റ് വിപണിയിലെത്തിയിരിക്കുകയാണ്. എന്താണ് എച്ച്. പി സ്ലേറ്റ് 1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ സ്മൂത്ത് പ്ലേ സാധ്യമാക്കുന്ന…

Read More »

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍…

Read More »