Daily Archives : October 25, 2010

നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും


മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനികള്‍ മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഇനിയും വൈകും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് ഏപ്രില്‍ ഒന്നിലേക്കും അവിടെ ഒക്ടോബര്‍ 31ലേക്കും മാറ്റുകയായിരുന്നു. ഡിസംബര്‍ 20ആണ് പുതിയ തിയ്യതി. ത്രി ജി സേവനം ഈ വര്‍ഷം തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുകയായിരുന്നു.

Read More »

എയര്‍ടെല്‍ 3ജി രണ്ടുമാസത്തിനുള്ളില്‍


ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ ത്രി ജി സേവനം വരിക്കാരിലെത്തിക്കുമെന്ന് രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ 22 ടെലികോം മേഖലയില്‍ 13 എണ്ണത്തില്‍ ത്രി ജി സേവനം നല്‍കാനുള്ള ലൈസന്‍സ് എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം വോഡഫോണ്‍ വരിക്കാര്‍ക്ക് ത്രിജിയാവണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

Read More »

REPORTERS / SR REPORTERS REQUIRED FOR A LEADING MALAYALAM TV CHANNEL


Our Client is India’s largest media conglomerate with powerpackedTwenty TV Channels with a reach of more than 95 million households in India. Their channels can be viewed in 27 countries including U.S.A, Canada, Europe, Singapore, Malaysia, Srilanka, South Africa, Australia and New Zealand. It also has Forty Five FM Radio Stations, Two Daily News Papers with sales of over 1.3…

Read More »

സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി


മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്. മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് വരെയെത്തിയിരുന്നു. എം.എം ഫിന്‍ സെര്‍വീസ്,…

Read More »