Uncategorized
മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രം മാറ്റിയെഴുതി
മുംബൈ: പുതുവര്‍ഷമായ സംവത് 2067ലും വിപണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയോടെ ദീപാവലി ദിവസത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് തിരശ്ശീല വീണു. സെന്‍സെക്‌സ് 539.22 പോയിന്റ് നേട്ടത്തോടെ 21004.96ലും നിഫ്റ്റി 121.30 അധികരിച്ച് 6281.80ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്‍ട്രാഡേയിലെ ഏറ്റവും മികച്ച ഉയരമായ 20917.00 മറികടന്നുവെന്നതും നിഫ്റ്റി ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ലെവലായി വിലയിരുത്തുന്ന 6300 സ്പര്‍ശിച്ചുവെന്നതും ഈ ദീപാവലി ദിവസത്തിന്റ പ്രത്യേകതയാണ്. സെന്‍സെക്‌സ് എക്കാലത്തെയും മികച്ച നേട്ടത്തിലാണ് മുന്നോട്ടുപോവുന്നത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ന് ഏഷ്യന്‍ വിപണികള്‍ക്ക്…