Uncategorized
ലാഭക്കൊയ്ത്തില്‍ വിപണിയ്ക്ക് ക്ഷീണം
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തിന്റെ ദിവസം. വെള്ളിയാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ കുതിപ്പില്‍ നിന്നും നേട്ടുണ്ടാക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സെന്‍സെക്‌സ് 152.58 പോയിന്റ് താഴ്ന്ന് 20852.38ലും നിഫ്റ്റി 39.25 പോയിന്റ് കുറഞ്ഞ് 6273.20ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും വിശ്വാസപ്രകാരം പുതിയ ഓഹരികള്‍ വാങ്ങികൂട്ടാനാണ് എല്ലാവരും ശ്രമിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നതും വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചില കമ്പനികളുടെ രണ്ടാം പാദഫലം അനുകൂലമല്ലെന്ന…