സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു രാവിലെ നിക്ഷേപകര്‍ ലാഭക്കൊയ്ത്തിനിറങ്ങിയതോടെ വിപണി താഴോട്ട്…