Uncategorized
വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച
മുംബൈ: വ്യവസായായിക ഉല്‍പ്പാദനനിരക്കില്‍ വന്ന കുറവും യൂറോപ്പ്, ചൈന വിപണികളില്‍ പ്രകടമായ പ്രതിസന്ധിയും ചേര്‍ന്ന് സെന്‍സെക്‌സിനെ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചു. മുംബൈ ഓഹരി സൂചിക 2.10 ശതമാനം(432.20 പോയിന്റ്) താഴ്ന്ന് 20156.89ലെത്തിയപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 122.60 പോയിന്റ് നഷ്ടപ്പെട്ട് 6071.65ലാണ് കച്ചവടം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വ്യാവസായികഉല്‍പ്പാദന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നപ്പോള്‍ ഇത്തവണ അത് 4.4 ശതമാനം മാത്രമാണ്. ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന സൂചികയായിട്ടാണ് ഇന്‍ഡെക്‌സ് ഓഫ്…