ചൈനീസ് ഫോബിയ, വിപണി താഴോട്ട്
മുംബൈ: പണപ്പെരുപ്പം തടയുന്നതിന് ചൈന നിരക്ക് വര്‍ധനയടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന റിപോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. 20372ല്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 19832 പോയിന്റ് വരെ താഴ്ന്നതിനുശേഷം രണ്ടു ശതമാനം നഷ്ടത്തോടെ(445 പോയിന്റ്) 19865.14ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ 11 സെഷനുകളിലായി ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം തകര്‍ത്തായിരുന്നു നിഫ്റ്റിയുടെ പതനം. 133 പോയിന്റ് കുറഞ്ഞ് 5988.70ലാണ് ദേശീയ ഓഹരി സൂചിക വില്‍പ്പന നിര്‍ത്തിയത്. ലക്ഷ്യബോധമില്ലാത്ത അമേരിക്ക, യൂറോപ്പ് വിപണിക്കൊപ്പം ചൈനീസ് മാര്‍ക്കറ്റിലെ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ ഒട്ടുമിക്ക ഏഷ്യന്‍വിപണികളും…