Uncategorized
വിപണി തിരുത്തലിന്റെ വഴിയേ…
മുംബൈ: നിര്‍ണായകമായ സപ്പോര്‍ട്ടിങ് പോയിന്റുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരുത്തലിന്റെ വഴിയിലേക്ക് തിരിഞ്ഞു. സെന്‍സെക്‌സ് 345.20 താഴ്ന്ന് 19585.44ലും നിഫ്റ്റി 108.50 കുറഞ്ഞ് 5890.30ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന പോയിന്റാണിത്. അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ തലേ ദിവസം നേട്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നു ആവേശം ഉള്‍കൊണ്ട് ഇന്ത്യന്‍ വിപണിയിലും ലാഭത്തിലാണ് വില്‍പ്പനതുടങ്ങിയത്. എന്നാല്‍ ഈ മുന്നേറ്റം കുറച്ചുനേരം മാത്രമാണ് നീണ്ടുനിന്നത്. നിക്ഷേപകര്‍ ഏറെ പേടിയോടെയാണ് ഇന്നു വിപണിയെ സമീപിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായ…