Uncategorized
നിഫ്റ്റി 6000ല്‍ തിരിച്ചെത്തി
മുംബൈ: കഴിഞ്ഞ വാരത്തിലെ വീഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ചൊരു തിരിച്ചുവരവ് നടത്തി. അനുകൂലമല്ലെങ്കിലും പ്രശ്‌നങ്ങളില്ലാത്ത ആഗോളവിപണി, കടക്കെണിയില്‍ കുടുങ്ങിയ അയര്‍ലന്റിനുള്ള സാമ്പത്തികപാക്കേജുകള്‍, ഈ മാസത്തെ ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനവാരം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 372.15 പോയിന്റുയര്‍ന്ന് 19957.59ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.70 വര്‍ധിച്ച് 6010ലും വില്‍പ്പ അവസാനിപ്പിച്ചു. അതേ സമയം നിഫ്റ്റിയുടെ 50 ദിവസത്തെ ശരാശരി വിലയിരുത്തുമ്പോള്‍ തിരുത്തല്‍ പൂര്‍ണമായിട്ടില്ലെന്നും നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍…