Uncategorized
വൈകാരികം:കൊറിയയില്‍ സംഘര്‍ഷാവസ്ഥ, വിപണി താഴോട്ട്
മുംബൈ: അയര്‍ലന്റിന്റെ കടക്കെണിയും ചൈനയിലെ പലിശനിരക്ക് വര്‍ധനവും പ്രാദേശികമായ അഴിമതി വിവാദങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ വൈകാരികമാക്കിയിരിക്കുന്നു. ദക്ഷിണകൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ദ്വീപിലേക്ക് ഉത്തരകൊറിയ നടത്തിയ ഷെല്ലാക്രമണവും അതിനു മറുപടിയായി ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണവും സെന്‍സെക്‌സിനെ ഒരു സമയത്ത് 600 പോയിന്റോളം താഴേക്കുവലിച്ചുവെന്നതു തന്നെയാണ് ഇതിനു ഏറ്റവും നല്ല ഉദാഹരണം. സാങ്കേതികമായി വിലയിരുത്തുമ്പോള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവപ്പിനോട് ഇന്ത്യന്‍ വിപണി അമിതമായാണ് പ്രതികരിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് നഷ്ടം 265.75 പോയിന്റായി കുറച്ചുവെങ്കിലും വിപണിയില്‍ കരടികള്‍ ഏത് നിമിഷവും പിടിമുറുക്കുമെന്നുറപ്പായി. നിഫ്റ്റി…