Uncategorized
സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ് വില്‍പ്പന നിര്‍ത്തിയത്. എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് സംവിധാനം പരിഗണിക്കുമ്പോള്‍ ലോണ്‍ കുംഭകോണം…