വിപണി തിരിച്ചെത്തിയേക്കും
മുംബൈ: നിഫ്റ്റി 5650-700 ലെവലില്‍ തട്ടിയതിനുശേഷം തിരിച്ചുകയറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നാലു ട്രേഡിങ് സെക്ഷനുകളിലായി നാലുശതമാനത്തിലേറെ നഷ്ടം സംഭവിച്ച സെന്‍സെക്സ് 350-400 പോയിന്റ് നേട്ടവുമായി പുതിയ ആഴ്ചയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡ് സാമ്പത്തിക പ്രതിസന്ധി, കൊറിയന്‍ സംഘര്‍ഷം, 2ജി സ്പെക്ട്രം-എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതികള്‍ എന്നിവയാണ് കഴിഞ്ഞ ആഴ്ചയില്‍ വിപണികളെ സ്വാധീനിച്ച ഘടകങ്ങള്‍.