Daily Archives : November 29, 2010

Uncategorized

റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി


മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്.

Read More »
Uncategorized

ടൊയോട്ടാ എതിയോസ് ഡിസംബര്‍ ഒന്നിന് വിപണിയിലെത്തും


വാഹനപ്രേമികള്‍ കൗതുകത്തോടെ കാത്തുനില്‍ക്കുന്ന ടൊയോട്ടയുടെ ‘ചെറുകാര്‍’ എതിയോസ് ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യന്‍ വിപണിയില്‍ സജീവമാണെങ്കിലും ടൊയോട്ടയ്ക്ക് വില്‍പ്പനയുടെ 4ശതമാനം മാത്രമാണ് സ്വന്തമാക്കാനായത്. എന്നാല്‍ ആഗോളവിപണിയില്‍ മികച്ച ബ്രാന്റ് വാല്യു ഉള്ള ടൊയോട്ട എ, ബി ക്ലാസ് കാറുകളുടെ വില്‍പ്പനയില്‍ ഇന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചെറുകാറുകളിലൂടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാവുമെന്നാണ് കമ്പനി സ്വപ്‌നം കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ടയോട്ട സ്‌മോള്‍കാറുമായെത്തുമ്പോള്‍ അത് മാരുതി, ടാറ്റ, ഹോണ്ട, ഹ്യുണ്ടായ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. വില…

Read More »