Uncategorized
വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്
മുംബൈ: വിപണി വീണ്ടും റെഡ്‌സോണിലേക്ക് തിരിഞ്ഞു. ഇന്‍ഫോസിസിന്റെ മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴ്ന്നതും ധനകാര്യസ്ഥാപനങ്ങളില്‍ വില്‍പ്പനസമ്മര്‍ദ്ദം കൂടുതലായതുമാണ് ഇതിനു കാരണം. ആഗോളവിപണികളെല്ലാം അനുകൂലമായിട്ടും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയുണ്ടായത് നിക്ഷേപകരെ അമ്പരിപ്പിച്ചു. 351.28 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 19182.82ലും 111.35 പോയിന്റ് കുറഞ്ഞ് നിഫ്റ്റി 5751.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഇന്‍ഫോസിസില്‍ നിന്നു നേരത്തെ ലഭിച്ച സൂചനകളനുസരിച്ച് ടാക്‌സ് കഴിച്ച് കമ്പനിയുടെ ലാഭം 1780 കോടിയായിരുന്നു. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നപ്പോള്‍ അത് 1737 കോടി രൂപയായി കുറഞ്ഞു. ഫലം കമ്പനിയുടെ ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. ഒരു…