Monthly Archives : January 2011

Uncategorized

ബാങ്കിങ് മേഖല വിപണിയെ താഴോട്ടു വലിച്ചു


ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, റിയാലിറ്റി,ഓട്ടോ മേഖലയില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 197.62 പോയിന്റ് നഷ്ടത്തോടെ 20301.10ലും നിഫ്റ്റി 66.55 പോയിന്റ് കുറഞ്ഞ് 6079.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. വാള്‍ട്ട് സ്ട്രീട്ടിലെയും മറ്റു ഏഷ്യന്‍ വിപണികളിലെയും തിരിച്ചടികള്‍ മൂലം തുടക്കം മുതല്‍ ബാങ്കിങ് മേഖലയില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടുതലായിരുന്നു. യൂറോപ്യന്‍ വിപണിയും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 250 പോയിന്റും 70 പോയിന്റിലേറെയും തകര്‍ന്നതിനു ശേഷം സ്ഥിതിമെച്ചപ്പെടുത്തുകയായിരുന്നു.…

Read More »
Uncategorized

സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്നു


മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.33 പോയിന്റും നിഫ്റ്റി 11.25 പോയിന്റും ഇടിഞ്ഞു. ബാങ്കിങ് മേഖലയിലാണ് ഇന്നു ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. 2.48 പോയിന്റാണ് മേഖലയ്ക്ക് മൊത്തം നഷ്ടപ്പെട്ടത്. അതേ പോലെ റിയാലിറ്റി ഓഹരികളില്‍ ഇന്ന് വിറ്റൊഴിവാക്കല്‍ കൂടുതല്‍ പ്രകടമായിരുന്നു. എണ്ണ-വാതക മേഖല ഇന്ന് 1.29 ശതമാനം നേട്ടം സ്വന്തമാക്കി. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു. അരേവ ടി ആന്റ്ഡി, ടെക് മഹീന്ദ്ര, ഡി ബി റിയാലിറ്റി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്,…

Read More »