100ശതമാനം ജോലിസാധ്യതയുള്ള ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

കംപ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടോ? 200ലേറെ ഐ.ടി കോര്‍പ്പറേറ്റ് കമ്പനികളുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ ചെറിയ ചെലവില്‍ പഠിച്ചെടുക്കാം. നൂറുശതമാനവും ജോലി സാധ്യതയുള്ള ഈ കോഴ്‌സുകള്‍ പഠിയ്ക്കാന്‍ ദിവസേന ഒരു മണിക്കൂര്‍ ചെലവാക്കിയാല്‍ മാത്രം മതി.
Certified PHP/MySQL web developer,Certified Java developer,CCNA training course,Certified MySQL developer,Certified PHP developer,Certified J2EE Web Developer,SEO training course,Certified SAS expert,SQL Server 2005 Administration,Certified .NET developer,Embedded systems CAT course
Microsoft Word 2007,Oracle DBA,Oracle PL/SQL
ഈ കോഴ്‌സുകളിലാണ് ഇപ്പോള്‍ ഓണ്‍ ലൈന്‍ രീതിയില്‍ പരിശീലനം നല്‍കുന്നത്. 4000-7000 രൂപവരെയാണ് കോഴ്‌സ് ഫീസ്. ഫീസ് അടയ്ക്കുന്നതോടു കൂടി ഓരോ വിദ്യാര്‍ഥിക്കും ഒരു ലോഗിന്‍ ലഭിക്കും.
ലോഗിന്‍ ചെയ്യുന്നതോടെ ക്ലാസ് ആരംഭിക്കും. വളരെ ലളിതമായ വീഡിയോകളിലൂടെയും നോട്‌സ്‌കളിലൂടെയുമാണ് കാര്യങ്ങള്‍ പഠിപ്പിക്കുക. ഒരു വിഷയത്തെ വിവിധ മോഡ്യൂളുകളായി തിരിച്ചാണ് പരീശീലനം. ഓരോ മോഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോഴും ഒരോ ഓണ്‍ലൈന്‍ ടെസ്റ്റിനു വിധേയരാവണം. ഈ ഓണ്‍ലൈന്‍ ടെസ്റ്റിനു ലഭിച്ച മാര്‍ക്കും ഫൈനല്‍ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും ലൈവ് പ്രൊജ്ക്ടിനു ലഭിക്കുന്ന മാര്‍ക്കും കൂടി പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുക. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികള്‍ യോഗ്യതയായി പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്കിടെയോ, പഠനത്തിനിടയിലോ ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നത് ഏറെ ഉപകാരപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

ഈയാഴ്ച സെന്‍സെക്‌സ് 3.2ശതമാനം ഉയര്‍ന്നു

മുംബൈ: തുടര്‍ച്ചയായ എട്ടുദിവസം മുന്നോട്ടുകുതിച്ച വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്‌സ് 3.2 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ ഓഹരി സൂചിക 604.75 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 171.80 പോയിന്റും മുന്നേറി.
വാരത്തിലെ അവസാന ദിവസം സെന്‍സെക്‌സ് 24.83 പോയിന്റ് നഷ്ടത്തിലും(19420.39) നിഫ്റ്റി 7.70 പോയിന്റ് കുറഞ്ഞ് 5826.05ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പ്രധാനകാരണം കുതിപ്പിന്റെ വേഗത കൂടുതലായിരുന്നുവെന്നതു തന്നെയാണ്. തിരുത്തല്‍ വന്നാല്‍ അത് നിഫ്റ്റിയെ 5750 വരെ താഴ്ത്താനുള്ള സാധ്യതയേ കാണുന്നുള്ളൂ. തുടര്‍ന്ന് ആഗോളവിപണിയിലും ആഭ്യന്തരവിപണിയിലും പ്രതികൂല സാഹചര്യങ്ങളില്‍ ഇല്ലെങ്കില്‍ മികച്ചമുന്നേറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
പണപ്പെരുപ്പം. എണ്ണയുടെ വില എന്നിവയായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുക. hind oil explor, suzlon energy ltd, Godrej industries, indiabulls real estate, jubilant life science എന്നീ ഓഹരികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. അതേ സമയം punjab national bank, power finance co, shree cement, allahabad bank, welspun corp തുടങ്ങിയ കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.