സി.എഫ്.എല്ലുകള്‍ കണ്ണു ചിമ്പുന്നു,,,വരാനിരിക്കുന്നത് എല്‍.ഇ.ഡികളുടെ കാലം-ബിസിനസ് പ്രൊപ്പോസല്‍
വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഊര്‍ജ്ജമേഖലകളിലായിരിക്കും. ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്ലുകള്‍ വിപണി പിടിച്ചെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ. ..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ഉപയോഗയൂന്യമാവുമ്പോള്‍ എല്‍.ഇ.ഡിയെ ആജിവനാന്തം…