വിപണി മൂന്നാം ദിവസവും താഴോട്ട്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴോട്ട്. സെന്‍സെക്‌സ് 51.15 പോയിന്റ് താഴ്ന്ന് 18086.20ലും നിഫ്റ്റി 18.35 കുറഞ്ഞ് 5420.60ലും ക്ലോസ് ചെയ്തു. ഇന്ധനവിലവര്‍ധനയും വര്‍ധിച്ചുവരുന്ന പലിശനിരക്കുമാണ് ഇപ്പോഴത്തെ മാന്ദ്യത്തിനു പ്രധാനകാരണം. ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് ഇന്നും മാര്‍ക്കറ്റിനെ താഴോട്ട് വലിച്ചത്. നാലാംപാദത്തില്‍ ലാഭം കുത്തനെ ഇടിഞ്ഞ എസ്.ബി.ഐയുടെ ഓഹരി മൂല്യത്തില്‍ 57.90ന്റെ കുറവാണുണ്ടായത്. ഉല്‍പ്പാദനമേഖലയില്‍ നിലനില്‍ക്കുന്ന മന്ദിപ്പാണ് റിലയന്‍സ് ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. 2.02 ശതമാനത്തോളം(18.60) തളര്‍ന്ന ഓഹരി 901.80ലാണ് ക്ലോസ് ചെയ്തത്.…