Daily Archives : June 4, 2011

സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്


മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു. ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ലഭ്യമാവും. നൂറ്റാണ്ടിലെ ഏറ്റവും കറുത്ത…

Read More »

നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു. ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ…

Read More »