ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും. പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്-ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.…