Daily Archives : June 10, 2011

ഇനി റോയല്‍ ലൈഫ്


ടൈക്കൂണിനും ബിസാരെയ്ക്കും പിറകെ ഇനി ആരായിരിക്കും. കേരളത്തില്‍ രാജകീയ ജീവിതം ഓഫര്‍ ചെയ്യുന്ന ആലുവ കമ്പനി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പണക്കൊതിയന്മാരെ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് 63000 രൂപ നിങ്ങള്‍ക്കുണ്ടാക്കാന്‍ സാധിക്കും. ബൈനറി രീതിയില്‍ 63 പെയറുകളാവണമെന്നു മാത്രം. സംശയിക്കേണ്ട കമ്പനി രജിസ്റ്റേര്‍ഡ് തന്നെയാണ്. 1000 രൂപ കൊടുത്തു ചേര്‍ന്നാല്‍ അസ്സല്‍ മുസ്‌ലി വിറ്റയോ സ്പിരുലിനയോ കിട്ടും..ഇറക്കിയ കായ് മുതലായല്ലോ? അതു പോരേ സഖാവെ ഇനി 4200 മുടക്കിയാല്‍ സ്പിരുലിനയെ കൂടാതെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. കൊടുക്കുന്ന തുകയ്ക്ക് തുല്യമായ പണം…

Read More »

ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍


മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു. http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത് https://shinod.in/index.php/archives/548 ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്‌ https://shinod.in/index.php/archives/1020

Read More »