അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍
പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു. ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി. ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി…