എക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം
ദില്ലി: നമ്പര്‍ മാറാതെ മൊബൈല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനദാതാക്കളെ മാറാനുള്ള സൗകര്യം നിലവില്‍ വന്നിട്ട് അധികനാളായില്ല. ബിസിനസ് സ്റ്റാന്‍ഡാര്‍ഡില്‍ വന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താമസിയാതെ എക്കൗണ്ട് നമ്പറുകള്‍ മാറാതെ സേവനം നല്‍കുന്ന ബാങ്ക് മാറാനുള്ള സംവിധാനം നിലവില്‍ വരും. അധിക കമ്പനികളും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ബാങ്ക് എക്കൗണ്ടുകളിലൂടെയാണ്. ഇതുമൂലം കമ്പനികള്‍ മാറുന്നതിനനുസരിച്ച് പല ബാങ്കുകളിലും എക്കൗണ്ട് തുറക്കാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്കു തന്നെ പത്തോ പതിനഞ്ചോ ബാങ്ക് എക്കൗണ്ടുകള്‍ കാണും. ഇതില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ വളരെ കുറവായിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം…