യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 365 ദിവസകാലാവധി അനുവദിക്കുന്നത് തുടരും. നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. അത്യാവശ്യ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് സമയം 24 മണിക്കൂറാക്കി കുറയ്ക്കുകയായിരുന്നു.