Daily Archives : March 17, 2013

ഇന്ത്യ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കണം


യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വരുന്ന അമേരിക്കന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും സാങ്കേതികമായി ഇന്ത്യ വിട്ടുനില്‍ക്കണം അതേ സമയം ലങ്കന്‍ സൈന്യത്തിന്റെ കൊടും ക്രൂരതകള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യാവകാശ ധ്വംസനത്തിനെതിരേയുള്ള ഇന്ത്യന്‍ നിലപാട് വളരെ ശക്തമായി തന്നെ ലങ്കയെ അറിയിക്കുകയും വേണം. എന്തിനാണ് ഇങ്ങനെയൊരു ‘ആണും പെണ്ണും’ കെട്ട നിലപാടെന്ന് ചിന്തിക്കുന്നുണ്ടാവും. മറ്റൊരു രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ഇന്ത്യന്‍ വിദേശനയത്തിന്റെ കാതലായ ഭാഗം. ലോക പോലിസ് ചമഞ്ഞ് കൊടും ക്രൂരതകള്‍ അഴിച്ചുവിടുന്ന അമേരിയ്ക്ക് മനുഷ്യാവകാശത്തെ കുറിച്ച് ഒന്നും പറയാനുള്ള അവകാശമില്ല. അപ്പോള്‍ ലങ്കയിലെ പ്രശ്‌നങ്ങളുമായി അമേരിക്ക…

Read More »