Daily Archives : January 22, 2015

സുരേഷ് ഗോപിയെ ബിജെപി വിളിച്ചു!


തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത സത്യമാകുമോ?. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അനുകൂല നിലപാടുകളും ചില വിവാദ പ്രസ്താവനകളും രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി ക്ഷണിക്കുകയാണെങ്കില്‍ എതിര് പറയില്ലെന്ന് സുരേഷ് ഗോപി ആദ്യമേ തന്നെ പ്രഖ്യാപിച്ചതാണ്. വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ സുരേഷ് ഗോപിയെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് താരം തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഇതുവരെ സുരേഷ് ഗോപി…

Read More »