Monthly Archives : March 2015

പൊങ്കാല ഇനി വീട്ടിലാക്കാം


രണ്ടു മൂന്നു ദിവസമായി ആറ്റുകാല്‍ പൊങ്കാലയുണ്ടാക്കുന്ന പുകില് ചെറുതൊന്നുമല്ല. പരസ്യമായി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിയ്ക്കുന്ന ഈ കലാപരിപാടിയ്ക്ക് കാലാനുസൃതമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കാലാനുസൃതമായി  അപ് ഡേറ്റ് ചെയ്യുന്ന ശീലം എല്ലാ മതത്തിലുമുണ്ട്.  ഇതും എത്രയും വേഗം ഈ ഗണത്തില്‍ കൂട്ടണം. പൂച്ചയ്ക്ക് ആരു മണിക്കെട്ടുമെന്ന ചോദ്യം പ്രസക്തമാണ് എങ്കിലും. തിരുവനന്തപുരം ജില്ലയെ മുഴുവന്‍ ഒരു ദിവസം നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇതു മാറി കഴിഞ്ഞു. പണ്ട് ജില്ലയില്‍ നിന്നു മാത്രമുള്ളവരാണ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ എന്നു മുതല്‍ ചാനലുകാര്‍ ലൈവ് ക്യാമറയുമെടുത്ത്…

Read More »

സാമൂഹ്യമാധ്യമം വ്യക്തിത്വത്തിന്റെ മാനകമാകുമ്പോള്‍


നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു. കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു. ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം…

Read More »